വെള്ളിത്തിരയുടെ പ്രഥമ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ബുധനാഴ്ച
Posted On August 14, 2022
0
491 Views
‘വെള്ളിത്തിര’ നടത്തുന്ന പ്രഥമ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ KISFF 2022 ഓഗസ്റ്റ് 17 ബുധനാഴ്ച്ച രാവിലെ പത്തു മണി മുതല്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ വെച്ചു നടക്കും. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉത്ഘാടനം പ്രശസ്ത സംവിധായകന് തരുണ്‍ മൂര്‍ത്തി ഉത്ഘാടനം ചെയ്യും.വൈകിട്ട് നാല് മണിക്ക് ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സമാപന സമ്മേളനവും നടക്കും.ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്തും,സംവിധായകനുമായ മാക്ട ചെയര്മാന് മെക്കാര്‍ട്ടിന്‍ മുഖ്യാതിഥി ആയിരിക്കും. ജൂറി അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
Trending Now
An anthem forged in fire!👑🔥
October 29, 2025













