സത്യമംഗലം കാട് വിറപ്പിച്ച വീരപ്പൻ പേടിച്ചുപോയൊരു തട്ടിക്കൊണ്ടുപോകൽ കഥ

ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ 18 വരെ കർണാടക, തമിഴ്നാട്, കേരള പൊലീസ് സേനകൾ അയാൾക്കു മുൻപിൽ തോറ്റുപോയതിന്റെ ‘രഹസ്യം’ ഇതുവരെ പുറത്തു വന്നിട്ടില്ല. 3 പൊലീസ് സേനകളിലും ഏറ്റുമുട്ടൽ വിദഗ്ധരുടെ വൻനിരയുണ്ടായിരുന്നു. എന്നിട്ടും 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പൻ സത്യമംഗലം കാടും നാടും അടക്കിവാണതിന്റെ രഹസ്യം അതിന്നും പുറം ലോകമറിയാതെ ആ കാടിനുള്ളിൽ എവിടെയോ മറഞ്ഞിരിക്കുന്നു.
മൂന്ന് സംസ്ഥാന സര്‍ക്കാരുകളെയും പൊലിസിനെയും 25 വര്‍ഷത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുരാജാവ് . ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. മേട്ടൂര്‍ വനത്തിലെ മരംവെട്ടുകാരനായാണ് കാടുമായുള്ള വീരപ്പന്റെ ബന്ധത്തിന്റെ തുടക്കം. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി തന്റെ സാമ്രാജ്യം വിപുലീകരിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച കൊള്ളസംഘത്തിന്റെ തലവനായി വീരപ്പന് വളര്‍ന്നു. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി വേട്ട തുടര്‍ന്നു. ഒടുവില്‍ 2004 ഒക്ടോബര്‍ 18ന് പ്രത്യേക ദൗത്യ സേനയുടെ വെടിയേറ്റാണ് വീരപ്പന് മരിച്ചത്.
1990ല്‍ കര്‍ണാടക തമിഴ്നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് രൂപംകൊടുത്തു. 11 കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്ക് വേണ്ടി മാത്രം ഓരോ മാസവും ചെലവഴിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയാണ് വീരപ്പന് വേണ്ടി ഭരണകൂടം നടത്തിയത്.
2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതിൽ 31 പേർ പൊലീസുകാർ. 2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകൾ, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികൾ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരമുണ്ടാക്കി…അങ്ങിനെ ലൂസിഫർ പോലും തോറ്റുപോകുന്ന സ്ക്രിപ്റ്റ് .
മൈസൂരു, ധർമപുരി, സേലം, പെരിയാർ, നീലഗിരി കാടുകളിലെ 14,000 ചതുരശ്ര കിലോമീറ്റർ വനത്തിന്റെയും അതിൽ താമസിച്ചിരുന്ന 6 ലക്ഷം ഗിരിവർഗക്കാരുടെയും ‘അധികാരി. 100 പേരടങ്ങുന്ന കൊള്ളസംഘവും കുറെ തോക്കുകളും മാത്രമുള്ള വീരപ്പന്റെ ശക്തി സ്വന്തം ബുദ്ദി മാത്രം .‘ശരീരം മുഴുവൻ’ ബുദ്ധിയുള്ളയാളെന്നാണ് വീരപ്പനെ തമിഴ്നാട്ടിലെയും കർണാടകത്തിലെയും രാഷ്ട്രീയക്കാർ പരസ്യമായ രഹസ്യമാക്കി വിശേഷിപ്പിച്ചിരുന്നതു.
2000 ജൂലൈ 30 അന്നാണു വീരപ്പൻ കാടിനു പുറത്തിറങ്ങി കളി തുടങ്ങിയത്.പണത്തിന്റെ ആവശ്യത്തിനു ചന്ദനവും ആനക്കൊമ്പും കിട്ടാതായതോടെ കന്നഡ സിനിമയിലെ വീരനായകൻ ഡോ. രാജ്കുമാറിനെ വീരപ്പൻ അങ്ങ് റാഞ്ചി.നീണ്ട 108–ാം ദിവസങ്ങൾക്ക് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയച്ചത്.
നക്കീരൻ ഗോപാലൻ അടക്കം വീരപ്പനു വിശ്വാസമായിരുന്ന ചിലരെ ഇടയ്ക്കു നിർത്തി നടത്തിയ വിലപേശലും സന്ധി സംഭാഷണങ്ങളും പരാജയപ്പെട്ടു. ഒടുവിൽ, തന്ത്രപരമായ നീക്കത്തിൽ വീരപ്പൻ നിരുപാധികം രാജ്കുമാറിനെ വിട്ടയച്ചതായാണ് അന്നത്തെ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ പത്രസമ്മേളനത്തിൽ പറഞ്ഞത്.പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ വിവരിക്കുന്ന തന്ത്രപരമായ നീക്കം അതിങ്ങനെയാണ്….
രോഗിയായിരുന്ന രാജ്കുമാർ കാടിനുള്ളിൽ വീരപ്പന്റെ കസ്റ്റഡിയിൽ മരിച്ചതായുള്ള വ്യാജവാർത്ത പരന്നു. അതു കേട്ടു രാജ്യം ഞെട്ടി. രാജ്കുമാറിന്റെ ലക്ഷക്കണക്കിന് ആരാധകർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി വീരപ്പന്റെ താവളമായ സത്യമംഗലം കാട്ടിലേക്കു പോകാൻ ഒരുങ്ങി. സംസ്ഥാന സർക്കാരിനു തലവേദനയായി. ജീവിതത്തിൽ ആദ്യമായി വീരപ്പനും നടുങ്ങി. അന്നു വീരപ്പനൊപ്പമുണ്ടായിരുന്നതു 50 പേരിൽ താഴെ വരുന്ന കൊള്ളസംഘമാണ്.
ഏതാണ്ട് അത്രയും തോക്കുകളും.ആയുധങ്ങളുമായി വേട്ടയ്ക്കിറങ്ങുന്ന പൊലീസിനെ നേരിടുന്നതു പോലെയല്ല, രാജ്കുമാറിനു വേണ്ടി മരിക്കാൻ തയാറായി കാടുകയറുന്ന ലക്ഷക്കണക്കിന് ആരാധകർ. അവരെ നേരിടുക എളുപ്പമല്ല. പൊതുമാപ്പിന് അപേക്ഷിച്ചു കീഴടങ്ങി രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള മോഹം വീരപ്പനുളളിൽ വളർന്ന കാലമായിരുന്നു അത്.തന്റെ കസ്റ്റഡിയിൽ രാജ്കുമാർ മരിക്കാൻ ഇടവന്നാൽ പൊതുമാപ്പും രാഷ്ട്രീയ പ്രവേശവും അവതാളത്തിലാകുമെന്നു വീരപ്പനും മനസ്സിലായി.
സർക്കാരിന്റെ മധ്യസ്ഥർക്കൊപ്പം ഒരു ഡോക്ടറെക്കൂടി കാട്ടിലെ താവളത്തിലേക്കു സ്വീകരിക്കാൻ വീരപ്പൻ തയാറായി. രാജ്കുമാറിന്റെ ആരോഗ്യനില പരിശോധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ അവസരം മുതലാക്കാൻ സർക്കാറും തീരുമാനിച്ചു . അങ്ങിനെ പരിശോധനാ രംഗം ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കാൻ ശേഷിയുള്ള ഒരു ‘ലേഡി ഡോക്ടറെ’ വീരപ്പന്റെ താവളത്തിലേക്ക് അയക്കുന്നു..
ഒന്ന് എടുത്ത പറയണമല്ലോ ….. സ്ത്രീകളോട് ഏറെ ബഹുമാനത്തോടെ പെരുമാറുന്ന ഒരു മാന്യൻ ആണ് വീരപ്പൻ എന്നത് മാത്രമാണ് വീരപ്പിനുള്ള സൽപ്പേര് . വീരപ്പന്റെ താവളത്തിൽ വനിതാ ഡോക്ടർ കൂടുതൽ സുരക്ഷിതയായിരിക്കുമെന്ന നിഗമനത്തിലായിരുന്നു അധികാരികൾ.
അങ്ങിനെ കേട്ടു പരിചയം മാത്രമുള്ള വീരപ്പനെ നേരിൽ കണ്ടതിന്റെ നടുക്കം പുറത്തു കാണിക്കാതെ ഒരു ഡോക്ടർ പുലർത്തേണ്ട കാര്യഗൗരവം അവർ മുഖത്തു വരുത്തി, ’രാജ്കുമാറിന്റെ അടുത്തേക്കു ഡോക്ടറെ നയിക്കാൻ വീരപ്പൻ അനുചരന്മാർക്കു നിർദേശം നൽകി. പരിശോധന നേരിട്ടു കാണാൻ തോക്കുധാരിയായ വീരപ്പനും അനുഗമിച്ചു. ഹൃദയമിടിപ്പും രക്ത സമ്മർദവും പരിശോധിക്കുന്ന സാധാരണ നടപടികൾക്കു പുറമേ, രംഗത്തിനു കൂടുതൽ ഗൗരവം നൽകാൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇസിജി മെഷീനും രക്തം പരിശോധിക്കാനുള്ള മൈക്രോസ്കോപ്പും മെഡിക്കൽ സംഘം കരുതിയിരുന്നു.
അരമണിക്കൂറിലധികം പരിശോധന നീണ്ടുപോയതും ഓരോ പരിശോധന കഴിയുമ്പോഴും ലേഡി ഡോക്ടറുടെ മുഖം മ്ലാനമാവുന്നതും വീരപ്പന്റെ മനസ്സിൽ ആശങ്ക പരത്തി.അലോസരഭാവത്തിൽ തലയാട്ടിക്കൊണ്ടു ഡോക്ടർ കൈയ്യുറകൾ ഊരിമാറ്റി. ദൂരെ ഒരു മരത്തിന്റെ ചുവട്ടിലേക്ക് ആലോചനയോടെ ഒറ്റയ്ക്കു മാറിനിന്നു. ധൈര്യം സംഭരിച്ച ലേഡി ഡോക്ടർ മുഖത്ത് അതീവ ദുഃഖഭാവം വരുത്തി വീരപ്പനെ മാത്രമായി അടുത്തേക്കു വിളിച്ചു. ആശങ്ക നിറഞ്ഞ മനസ്സുമായി വീരപ്പൻ ലേഡി ഡോക്ടറുടെ സമീപം ഭവ്യതയോടെ നിന്നു.ഡോക്ടർ ചോദിച്ചു: ‘‘മിസ്റ്റർ വീരപ്പൻ, നിങ്ങൾ വനത്തിൽ മാത്രം ലഭിക്കുന്ന ഏത് അദ്ഭുത മരുന്നു നൽകിയാണു രാജ്കുമാർ സാറിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്? ഇത്രയും മോശം ആരോഗ്യസ്ഥിതിയിൽ അദ്ദേഹം കുറഞ്ഞതു രണ്ടാഴ്ച മുൻപു മരിച്ചു പോകേണ്ടതാണ്?’’ഇതുകേട്ട വീരപ്പന്റെ ജീവൻ അപ്പോഴേ പോയി.
വനത്തിനുള്ളിൽ തന്റെ കസ്റ്റഡിയിൽ രാജ്കുമാർ മരിച്ചാൽ കേന്ദ്രസർക്കാർ ഇടപെട്ടു സത്യമംഗലം വനത്തിൽ സൈന്യം ഇറങ്ങാനുള്ള സാധ്യതയും അയാൾ മുൻകൂട്ടി കണ്ടു. ഡോക്ടറും സംഘവും മടങ്ങിയതിനു ശേഷം രാജ്കുമാറിനെ മോചിപ്പിക്കാനുള്ള വിലപേശലിൽ വീരപ്പൻ അയഞ്ഞു എന്നതാണ് സത്യം . കൃതം 108–ാം ദിവസം രാജ്കുമാർ ‘നിരുപാധികം’ മോചിതനായി.
വീരപ്പനെ പിടിക്കാൻ നേതൃത്വം നൽകിയ തമിഴ്നാട് കേഡറിലെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ. വിജയകുമാർ 13 വർഷങ്ങൾക്കു ശേഷം അതേക്കുറിച്ചെഴുതിയ പുസ്തകത്തിലും വീരപ്പൻ വേട്ടയുടെ ‘ഔദ്യോഗിക രഹസ്യ’ങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സത്യമംഗലം വനമേഖലയ്ക്ക് ചുറ്റുമുള്ള മലയോര ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളെ കൂടെ നിർത്താൻ കൊള്ള മുതലിന്റെ ഒരുഭാഗം അവർക്കിടയിൽ പങ്കുവയ്ക്കുന്നതു വീരപ്പൻ ശീലമാക്കിയിരുന്നു.
ഇതിനൊക്കെ അപ്പുറം മറ്റൊരു കഥയും അന്തരീക്ഷത്തിൽ അങ്ങനെ പാറി നടക്കുന്നുണ്ട് .രാജ്കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ രഹസ്യമായി 20 കോടി രൂപ വീരപ്പനു കൈമാറി എന്നതാണ് ആ കഥ .കഥയാണോ കെട്ടുകഥയാണോ എന്നൊന്നും അറിയില്ല . എന്തായാലും രാജ്കുമാർ മോചിതനായതിനു ശേഷം സത്യമംഗലം വനമേഖലയ്ക്കു ചുറ്റുമുള്ള ഗ്രാമീണരുടെ പക്കൽ ‘500’ രൂപാ നോട്ടുകൾ വളരെയധികം കാണാൻ കഴിഞ്ഞതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ അന്നത്തെ ഏറ്റവും മൂല്യമുളള നോട്ട് 500 രൂപയുടേതായിരുന്നു.