സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര പറഞ്ഞു.
രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നല്കിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കല്‍ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നല്കിയ പരാതിയില്‍ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
ഗതികേട് കൊണ്ടാണ് പരാതി നല്‍കിയതെന്ന് സാന്ദ്ര പറഞ്ഞു. താൻ ലൈംഗിക അധിക്ഷേപം നേരിട്ടതിന് തെളിവുണ്ട്. നിർമാതാക്കളുടെ സാമ്ബത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സമീപിച്ചിട്ടും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും അവര്‍ നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു.