ദക്ഷിണ കൊറിയന് നടി കിം സെ റോണ് വീട്ടിനുള്ളില് മരിച്ച നിലയില്
Posted On February 17, 2025
0
192 Views
ദക്ഷിണകൊറിയന് നടി കിം സെ റോണിനെ (24) മരിച്ച നിലയില് കണ്ടെത്തി. ശനിയാഴ്ച അഞ്ചു മണിയോടെയാണ് കിം സെ റോണിനെ മരിച്ച നിലയില് കണ്ടെത്തിയത്. സുഹൃത്താണ് താരത്തിന്റെ മരണവിവരം പൊലീസിനെ അറിയിച്ചത്.
മരണത്തില് ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ദി മാന് ഫ്രം നോവേര്, എ ഗേള് അറ്റ് മൈ ഡോര് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












