ഫറൂഖ് കോളേജിൽ തരംഗമായി ശ്രീനാഥ് ഭാസി
1990 കാലത്തെ കഥ പറയുന്ന ചട്ടമ്പി എന്ന ചിത്രത്തിൽ തനി കവല ചട്ടമ്പി ലുക്കിലെത്തുന്ന ശ്രീനാഥ് ഭാസിയുടെ പോസ്റ്റർ യൂത്തൻമാരെ ത്രസിപ്പിച്ചിരുന്നു. ഇപ്പോൾ ചട്ടമ്പി സിനിമയുടെ വിശേഷം പങ്കുവെക്കാൻ ശ്രീനാഥ് ഭാസിയും സംഘവും കോഴിക്കോട് ഫറൂഖ് കോളേജിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി. ആർപ്പുവിളിച്ചും കൈയ്യടിച്ചും പാട്ടു പാടിയും വിദ്യാർത്ഥികൾ ചട്ടമ്പി ടീമിനെ സ്വീകരിച്ചു. സംവിധായകൻ അഭിലാഷ് എസ് കുമാറിനൊപ്പം ചട്ടമ്പിയിലെ നായിക ഗ്രേയ്സ് ആന്റണി, സംഗീത സംവിധായകൻ ശേഖർ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, കോസ്റ്റ്യും ഡിസൈനർ മഷർ ഹംസ എന്നിവരും ക്യാമ്പസിലെത്തി. ചട്ടമ്പിയിലെ പാട്ടുപാടിയും നൃത്തം വെച്ചും ശ്രീനാഥ് ഭാസിയും സംഘവും കുട്ടികളുടെ ആവേശത്തിൽ പങ്കുചേർന്നു.
ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരാണുള്ളത്. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്സ് ജോസഫ് ആണ്.
സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്.