സവർക്കറെ അപമാനിച്ചാൽ കൊന്നുകളയും; സ്വര ഭാസ്കറിന് വധഭീഷണി
Posted On June 29, 2022
0
664 Views

ബോളിവുഡ് നടി സ്വര ഭാസ്കറിനെ കൊലപ്പെടുത്തുമെന്ന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലെ വിലാസത്തിലാണ് കത്തയച്ചിരിക്കുന്നത്.
സ്വര ഭാസ്കറിനെതിരെ അസഭ്യം നിറഞ്ഞ പദപ്രയോഗങ്ങളടങ്ങിയ കത്തിൽ അവരെ കൊലപ്പെടുത്തുന്നുമെന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. വീർ സവർക്കറെ അപമാനിക്കുന്നതു രാജ്യത്തെ യുവജനത അനുവദിക്കില്ലെന്നു കത്തില്‍ പറയുന്നു.

ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.