ഭാര്യയായാൽ മാസം 25 ലക്ഷം ശമ്പളം; പ്രമുഖ വ്യവസായിയുടെ വിവാഹഗ്ദാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി
ബോളിവുഡ് നടി നീതു ചന്ദ്രയോട് പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെക്കുറിച്ച് അഭിമുഖത്തിൽ തുറന്നു പറഞ്ഞ് നടി. ഭാര്യയായാൽ നീതു ചന്ദ്രയ്ക്ക് പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം നൽകാമെന്നായിരുന്നു വ്യവസായിയുടെ വിഗ്ദാനം.
ബോളിവുഡ് ഹങ്കാമയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ഇപ്പോൾ തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടെന്നും താരം വ്യക്തമാക്കി.
വിജയിക്കപ്പെട്ട ഒരു അഭിനേതാവിന്റെ പരാജയത്തിന്റെ കഥയാണ് എന്റേതെന്നും ദേശിയ പുരസ്കാര ജേതാക്കളായ 13 പേര്‍ക്കൊപ്പവും വലിയ സിനിമകളിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഞാന്‍ എവിടെയാണെന്നും നടി തുറന്ന് പറഞ്ഞു. പക്ഷേ ഒരു വലിയ വ്യവസായി എന്നോട് പറഞ്ഞിട്ടുണ്ട്, മാസം 25 ലക്ഷം വാങ്ങുന്ന അയാളുടെ ശമ്പളം പറ്റുന്ന ഭാര്യയാകാന്‍ എന്നും താരം പറഞ്ഞു.
‘ഗരം മസാല’ എന്ന ചിത്രത്തിലൂടെയായിരുന്നു നീതു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘കുച് ലവ് ജൈസാ’ ആണ് അവസാനമായി പുറത്തിറങ്ങിയ നീതുവിന്റെ ചിത്രം.
Content Highlights: 25 lakh, monthly salary, Wife, Bollywood actress, marriage proposal businessman