ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന; തിരിച്ചുകയറി ടിസിഎസ്

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.10 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് റിലയന്‍സും ടിസിഎസുമാണ്. ഒരാഴ്ച മുന്‍പ് കനത്ത നഷ്ടം നേരിട്ട ടിസിഎസ് തിരിച്ചുകയറുകയായിരുന്നു.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 1134 പോയിന്റ് ആണ് തിരിച്ചുകയറിയത്. നിഫ്റ്റി 427 പോയിന്റ് ഉയര്‍ന്നു. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 66,985 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 16,90,328 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്.
ടിസിഎസ് ആണ് തൊട്ടുപിന്നില്‍. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 46,094 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 13,06,599 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇതോടെ വിപണി മൂല്യത്തില്‍ ടിസിഎസ് രണ്ടാം സ്ഥാനം വീണ്ടെടുത്തു.