ചെറിയൊരു ആശ്വാസം; സ്വര്‍ണവില കുറഞ്ഞു
Posted On March 15, 2025
0
36 Views

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വാരണത്തിന്റെ വില 65760 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിലാണ്. ആദ്യമായി വില 3000 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6765 രൂപയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025