സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്;സ്വര്‍ണവില 58000ന് താഴേക്ക് കൂപ്പുകുത്തി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 800 രൂപ കുറഞ്ഞതോടെ 57,600 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ കുറഞ്ഞ് 7,200 രൂപയുമായി. നവംബര്‍ മാസത്തിന്റെ ആദ്യ ദിനത്തില്‍ 59,080 ആയിരുന്നു സ്വര്‍ണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ എങ്കിലും പിന്നീട് വില കുറഞ്ഞ് 58000 ലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണവില 58000ന് താഴേക്ക് കൂപ്പുകുത്തി.
അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. ദുര്‍ബലമായ ആഗോള സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719.19 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,644 രൂപയുമാണ്. Also നവംബര്‍ 1 ന് സ്വര്‍ണവില 59080 ആയിരുന്നു.
നവംബര്‍ 20 ന് 56,920 , നവംബര്‍ 21 ന് 57160, നവംബര്‍ 22 ന് 640 കൂടി 57800, നവംബര്‍ 23 ന് 58400 , നവംബര്‍ 24 ന് 58400, നവംബര്‍ 25 ന് 57,600 എന്നിങ്ങനെയായിരുന്നു വില നിലവാരം.