സ്വര്‍ണം വീണ്ടും താഴേക്ക്; പവന് 760 രൂപ കൂടി ഇടിഞ്ഞു
Posted On July 25, 2024
0
214 Views
ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ല്‍ എത്തി.
ഗ്രാമിന് താഴ്ന്നത് 95 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6400 രൂപ.
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന് വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നലെയും വില താഴുമെന്നു പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നത്തെ കുറവോടെ ബജറ്റിനു ശേഷം വിലയിലുണ്ടായ ഇടിവ് 2760 രൂപയായി.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024