സംസ്ഥാനത്ത് സ്വര്‍ണവില കൂടി, 48,500ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു.
എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. 200 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 48,480 രൂപയായി . ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. തുടര്‍ന്ന് ഇന്നലെ 320 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് 200 രൂപ വര്‍ധിച്ചത്.