കുത്തനെ ഇടിഞ്ഞ് സ്വർണവില, പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
			      		
			      		
			      			Posted On February 28, 2025			      		
				  	
				  	
							0
						
						
												
						    129 Views					    
					    				  	 
			    	    ഒൻപത് ദിവസങ്ങൾക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തി. പവന് ഇന്ന് മാത്രം 640 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്കാണ്. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1160 രൂപയാണ്.
മൂന്ന് ദിവസങ്ങൾക്ക് മുൻപ് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്.
 
			    					         
								     
								     
								        
								       













