സ്വര്‍ണവില കുറഞ്ഞു, പവന്റെ വിലയറിയാം
Posted On August 30, 2024
0
182 Views

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് തിരിച്ചിറങ്ങിയത്.
ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025