സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; ഒറ്റയടിക്ക് 840 രൂപ കൂടി
Posted On July 22, 2025
0
179 Views
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് 9 ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













