രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന
Posted On July 4, 2022
0
333 Views

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,135 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 4.85 ശതമാനം ആണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിൽ ഇന്നലെ 3,322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ സംഭവിച്ച രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണം 70,048 ആയി, തുടർച്ചയായ 20 ദിവസത്തിൽ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 ന് മുകളിലാണ്. 3,258പേർ ഇന്നലെ രോഗ മുക്തരായി.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025