പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍; മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ
രാജ്യ തലസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമാണ്. കൂടാതെ മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയാല്‍ ഇനി മുതല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയത്.
നിലവില്‍ ഡല്‍ഹിയില്‍ 520 ആളുകളാണ് കോവിഡ് ബാധിതരായി ആശുപത്രിയില്‍ ഉള്ളത്. രോഗബാധയിലുണ്ടാകുന്ന വര്‍ധനവ് നാലാം തരംഗത്തിന്റെ മുന്നോടിയാണോയെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.
അതേസമയം, സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ 2146 ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ടിപിആര്‍ 17.83 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടു പേര് കോവിഡ് ബാധിച്ച് മരിച്ചു.
Content Highlights – Delhi government has made masks mandatory in public places