നിറം വർദ്ധിക്കാണോ അതോ പ്രായം കുറയ്ക്കണോ ; ഗ്ലൂട്ടത്തയോണിനെ കുറിച്ച് അറിയേണ്ടതെല്ലാം
നമ്മുടെ ശരീരത്തിൽ തന്നെ പ്രധാനമായും കരളിൽ ഉത്പാദിപ്പിക്കുന്ന ഒരു ആന്റിഓക്സിഡന്റ് ആണ് ഗ്ലൂട്ടത്തയോൺ.നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കുകയും വിഷ വസ്തുക്കളെ ഡീ ടോക്സിഫിക്കേഷൻ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിൽ പ്രധാനമായും മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു: ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ. മോശം പോഷകാഹാരം, പരിസ്ഥിതി വിഷവസ്തുക്കൾ, സമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാൽ ശരീരത്തിലെ ഗ്ലൂട്ടാത്തയോണിൻ്റെ അളവ് കുറയ്ക്കാം. പ്രായത്തിനനുസരിച്ച് അതിൻ്റെ അളവ് കുറയുന്നു.ചര്‍മം ചുളിഞ്ഞ് വരും. നിറം കുറയും, കരുവാളിപ്പുണ്ടാകും, പ്രായക്കൂടുതല്‍ തോന്നും. ഇതെല്ലാം തന്നെ നമ്മുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്നു. ഇന്നത്തെ കാലത്തെ പ്രത്യേക ജീവിതശൈലികള്‍ കാരണവും ഗ്ലൂട്ടാത്തയോണ്‍ കുറയുന്നു. ഉറക്കക്കുറവ്, ബ്രെയിന്‍ ഫോഗ് അതായത് കാര്യങ്ങള്‍ ശരിയായി ചിന്തിച്ചെടുക്കാന്‍ സാധിയ്ക്കുന്നില്ല തുടങ്ങിയ പല പ്രശ്നങ്ങളും ഇത് കുറയുമ്പോഴുണ്ടാകുന്നു. മൂഡ് മാറ്റത്തിനും ഗ്ലൂട്ടാത്തയോണ്‍ കുറവ് കാരണമാകും.
ഇനി എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യത്തിലേക്ക് വരാം
ഗ്ലുടോത്തയോൺ എങ്ങിനെയാണ് ബ്യൂട്ടി ട്രീട്മെൻറിന്റെ ഭാഗമായത്
1888 ആണ് ഗ്ലൂട്ടത്തയോൺ കണ്ടുപിടിത്തിലേക്ക് വരുന്നത് . കരൾ സംബന്ധമായ അസുഖങ്ങളുള്ള രോഗികൾക്ക് അതിൽ നിന്നും റിക്കവർ ആകാൻ നൽകിയിരുന്ന ഒരു എക്സ്ട്രാ സപ്ലിമെന്റ് ആയിരുന്നു ഗ്ലൂട്ടയോൺ.
പിന്നീട് കാലക്രമേണ ഗ്ലൂട്ടത്തയാൻ നൽകിയിരുന്ന പേഷ്യൻസിന് ,പിന്നീട് അവർക്ക് വളരെ നിറം വയ്ക്കുന്നതായും സ്കിന്‍ ഇലാസ്റ്റ്സിറ്റി വരുന്നതായും സ്കിന്നിലെ റിംഗ്സ് മാറുന്നതായും സ്കിൻ ഭയങ്കര glow ആയി മാറി … അങ്ങനെ പ്രായം കുറയുന്നതായി മാറുന്നതായി അനുഭവപെട്ടു തുടങ്ങി .അതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളിലാണ് ഈ ഗ്ലൂട്ടത്തയോൺ എടുത്തവറിലാണ് ഇത്തരം മാറ്റങ്ങൾ എന്ന് മനസിലായി.
പിന്നീട് സ്കിന്നിന്റെ ഇംപ്രൂവ്മെന്റ് ഡോക്ടർമാർ ഗ്ലൂട്ടത്തയോൺ സജസ്റ്റ് ചെയ്തു തുടങ്ങി. പ്രായമാകുമ്പോൾ ഉണ്ടാകുന്ന സ്കിൻ ലൂസ് ആവുക ,ചുളിവുകൾ ഉണ്ടാവുക നിറം വർധിപ്പിക്കുക ഒക്കെയുള്ള ആവശ്യങ്ങൾക്ക് ഒരു പ്രതിവിധിയായി ഗ്ലൂട്ടത്തയോൺ മാറി .
എങ്ങിനെയാണ് ഗ്ലൂട്ടത്തയോൺ നിറം വർധിപ്പിക്കുന്നത് .
ഓരോരുത്തർക്കും ഓരോ നിറങ്ങൾ ആയിരിക്കും ഉണ്ടാവുക . ഇരുണ്ട നിറമുള്ളവർ , ഇടത്തരം നിറമുള്ളവർ ,നല്ല വെളുത്ത നിറമുള്ളവർ വരെ അങ്ങനെ പലതരീതിയി നിറമുള്ളവർ നമ്മൾക്കിടയിൽ ഉണ്ട്.
നമ്മുടെ കളർ ഇരുണ്ടതാവാനുള്ള കാരണം ശരീരത്തിലുള്ള മെലാനിൻ പ്രൊഡക്ഷൻ ആണ്.മെലാനിൻ പ്രൊഡക്ഷൻ കുറവുള്ളവരിൽ സ്കിൻ ഭയങ്കര ബ്രൈറ്റ് ആവുകയും കൂടുതലുള്ളവരിൽ ഡാർക്ക് ആവുകയും ചെയ്യും.
അവിടെയാണ് ഗ്ലൂട്ടത്തയോൺ പ്രവർത്തിക്കുന്നത്. അതായത് ഗ്ലൂട്ടത്തയോൺ നമ്മുടെ ബോഡിയുടെ മെലാനിൻ പ്രൊഡക്ഷൻ ഗ്രാജ്വലി കുറയ്ക്കുന്നു…. പതിയെ നമ്മൾക്ക് നിറം വയ്ക്കാൻ തുടങ്ങുന്നു. ഒപ്പം സ്കിന്നിന്റെ ഇലാസ്റ്റി സിറ്റി കൂടും റിങ്കിൾസ് കുറയും സ്കിൻ ഗ്ലോ ആവുകയും ചെയ്യും അങ്ങനെ യുവത്വം ഫീൽ ചെയ്യും.
ഒരു പ്രാവശ്യം എടുത്തതുകൊണ്ട് മാത്രം ഒരാൾക്കും നിറം വയ്ക്കില്ല. ഇത് ഒരു ഡോക്ടറെ നിർദ്ദേശപ്രകാരം മാത്രമാണ് ഗ്ലൂട്ടത്തയോൺ ട്രീറ്റ്മെന്റ് എടുക്കേണ്ടത്. ഒരുപക്ഷേ പത്തും പതിനഞ്ചും സിറ്റിംഗ് വരെ പോകുന്ന പേഷ്യൻസ് കാണാറുണ്ട്. അത് ഓരോരുത്തരുടെയും ശരീരത്തിന്റെ ഘടനയെയും പ്രതിരോധശേഷിയെയും മറ്റുമനുസരിച്ചിരിക്കും.
ഒരുതവണ ട്രീറ്റ്മെന്റ് എടുത്ത് വെളുത്ത കഴിഞ്ഞാൽ അതായത് ഒരു 10 15 സീറ്റിങ്ങിനു ശേഷം നിറം നല്ല വ്യത്യാസം വന്നു നമ്മുടെ സ്കിന്നിലേക്ക് മാറിയതിനുശേഷം ഇത് ലൈഫ് ലോങ്ങ് ഇത് നിലനിൽക്കില്ല . അങ്ങനെ വേണമെങ്കിൽ ഇതിനുള്ള ബൂസ്റ്റർ ഡോസും മറ്റ് ഡോക്ടർമാർ പറയുന്ന രീതിയിൽ തുടർന്നും എടുക്കേണ്ടതുണ്ട്.
ശരീരത്തിന് നിറം വർധിപ്പിക്കാൻ സഹായിക്കും യുവത്വം നിലനിർത്തും എന്നിവയ്ക്ക് പുറമെ ഡി ടോക്സിഫിക്കേഷനും ,സ്കിൻ ഹെൽത്ത് ഇമ്പ്രൂവ് ആക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഗ്ലൂട്ടാത്തയോണ്‍ കൊണ്ട് സാധിക്കും .
എന്നാൽ പ്രതികൂല അവസ്ഥയും പറയുന്നുണ്ട് .അത് എടുക്കുന്ന ഓരോ വ്യക്തിയും ഡിപെൻഡ് ചെയ്തിരിക്കും…
അലർജി പ്രശ്നങ്ങൾ,ഡയറിയ ,ദഹന പ്രശ്നങ്ങൾ ,ശരീരത്തിൽ ഉണ്ടാകുന്ന റാഷസ്,കിഡ്നി പ്രോബ്ലം…തുടങ്ങിയ ദോഷവങ്ങളും ഇത് മൂലം ഉണ്ടാകാം .അതിനാലാണ് ഗ്ലൂട്ടാത്തയോണ്‍ ഒരു ഡോക്ടറെ ക്യൻസൽട് ചെയ്തു മാത്രമേ ഉപയോഗിക്കാവു എന്ന് പറയുന്നത്.
14 വയസ്സിൽ മുകളിലുള്ള ഏതൊരാൾക്കും കറക്റ്റ് ആയിട്ടുള്ള ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗ്ലൂട്ടത്തയോൺ ട്രീറ്റ്മെന്റ് എടുക്കാം. മുലയൂട്ടുന്ന അമ്മമാർക്കും പ്രഗ്നന്റ് ആയവർക്കും ഗ്ലൂട്ടാത്തയോണ്‍ എടുക്കുന്നതിനോട് ഡോക്ടർമാർക്ക് പൊതുവെ യോജിപ്പില്ല .
ഹൃദ്രോഹമുള്ളവർക്ക് ശ്വാസംമുട്ടിലുള്ളവർക്കും ആസ്മയുള്ളവർക്കോ തൈറോയ്ഡ് പോലുള്ള രോഗമുള്ളവർക്കും ഈ ട്രീറ്റ്മെന്റ് ഒരിക്കലും സജസ്റ്റ് ചെയ്യാറില്ല…
എന്നാൽ ഗ്ലൂട്ടാത്തയോണ്‍ ആവശ്യത്തിന് ചില ഭക്ഷണങ്ങളിൽ നമുക്ക് ഡയറ്റിൽ ഉൾപെടുത്താൻ സാധിക്കും. മധുരക്കിഴങ്, ബ്രോക്കോളി, ഓറഞ്ച് ,അവക്കാഡോ, സ്ട്രോബെറി ,ചീര,വെളുത്തുള്ളി,വെണ്ടയ്ക്ക ,തണ്ണിമത്തൻ തുടങ്ങിയവ ശീലമാക്കിയാൽ ട്രീറ്റ്മെൻറ് ഇല്ലാതെ തന്നെ ആവശ്യത്തിന് ഗ്ലൂട്ടാത്തയോണ്‍ ശരീരത്തിന് ലഭ്യമാകും.
നിറത്തിലോ ബാഹ്യ സൗന്ദര്യത്തിലോ അല്ല കാര്യം ആരോഗ്യമുള്ള ശരീരം ആണ് പ്രധാനം .വീണ്ടും ഓർമിപ്പിക്കട്ടെ ആരോഗ്യ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ തീർച്ചയായും ഒരു ആരോഗ്യവിദഗ്ദ്ധനെ consult ചെയ്യേണ്ടതാണ്.