മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളജിലും
Posted On August 13, 2022
0
424 Views
മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു.
തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ കണ്ടെത്താൻ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ പരിശോധന നടത്താം.
ടി.എൻ. പ്രതാപൻ എം.പി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മങ്കി പോക്സ് – പി.സി.ആർ പരിശോധന ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.












