യുകെയില്‍ ഭീതി പരത്തിയ ഒമിക്രോണ്‍ ഉപവകഭേദം മഹാരാഷ്ട്രയില്‍ കണ്ടെത്തി
Posted On August 8, 2023
0
243 Views
മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. EG.5.1 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ XBB.1.9ന്റെ ഉപവകഭേദമാണ് EG.5.1 . കഴിഞ്ഞ മേയിലാണ് പുതിയ ഒമിക്രോണ്‍ വൈറസ് രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്. രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതില്‍ ഈ വൈറസ് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം യുകെയില്‍ കഴിഞ്ഞയിടെ EG.5.1 പടര്‍ന്ന് പിടിച്ചതോടെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024