ഇത്രയും ഗുണങ്ങളോ സീതപ്പഴത്തിന്
ആരോഗ്യത്തിന് ഗുണകരമായ പഴമാണ് സീതപ്പഴം അഥവാ കസ്റ്റഡ് ആപ്പിൾ . ഇവയില് സ്വാഭാവിക മധരുരമുള്ളതു കൊണ്ട് കഴിയ്ക്കാന് സ്വാദിഷ്ടം, ഊര്ജം ലഭിയ്ക്കും, നാരുകളാല് സമ്പുഷ്ടവുമാണിത്. നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും വളരെയധികം സഹായിക്കും
ഫ്രീ റാഡിക്കൽ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് സീതപ്പഴം. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുകയും കാൻസർ, ഹൃദ്രോഗം മുതലായ പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കൗരനോയിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു .
സീതപഴത്തിന് ക്യാൻസറിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവുണ്ട്. ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ, എപിഗല്ലോകാടെക്കിൻ എന്നിവയൊക്കെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞ് നിർത്തും. ഈ പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാവുന്ന ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
സീതപഴത്തിന്കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച പഴമായാണ് പഠനങ്ങൾ പറയുന്നത്. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടധ്യാനും സീതപ്പഴം സഹായകമാണ്.കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉൾപ്പെടെ വിവിധ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ പ്രമേഹം ഉള്ളവർക്കും ഇത് ഗുണകരമാണ് .വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം. ഇത് രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നമ്മെ സംരക്ഷിച്ചുകൊണ്ട് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അൾസറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാൻ ഈ പഴത്തിന് കഴിയും. ഹീമോഗ്ലോബിന്റെ അളവിനെ ക്രമപ്പെടുത്താൻ ഇതിന് കഴിയും.
പലപ്പോഴും നാം വില കൂടിയ പഴങ്ങള് പണം കൊടുത്ത് വാങ്ങിക്കഴിയ്ക്കുന്നതാണ് പതിവ്. എന്നാൽ ഒട്ടേറെ ഗുണങ്ങൾ ഉള്ളവയാണ് നമുക്ക് ചുറ്റുപാടും ലഭ്യമാകുന്ന നടൻ പഴങ്ങൾ. ഒരു നാടിൻറെ കാലാവസ്ഥയ്ക്ക് അനുസരിച്ച പ്രകൃതി നൽകുന്ന നടൻ പഴങ്ങളെയും ഇനി മുതൽ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താം