വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം
Posted On March 9, 2025
0
103 Views
ശരീരവണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
വണ്ണം കുറയ്ക്കാൻ വേണ്ടി ഭക്ഷണത്തിൻ്റെ അളവ് നന്നായി കുറച്ചിരുന്ന പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിപ്പോയി. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു.













