മുഖം തിളങ്ങാൻ , പ്രായം കുറയ്ക്കാൻ കറ്റാർവാഴ നിങ്ങളുടെ ശീലമാവട്ടെ
വരണ്ടതും ചൂടുള്ളതുമായ പ്രദേശങ്ങളിൽ വളരുന്ന സസ്യമാണ് കറ്റാർ വാഴ . നിരവധി പ്രശ്നങ്ങളുടെ പരിഹാരമാണ് കറ്റാർവാഴ
കറ്റാർ വാഴ ജ്യൂസ്ൽ ചെടിയുടെ സ്രവം, പാരെഞ്ചൈമ എന്നറിയപ്പെടുന്ന പൾപ്പ് , ലാറ്റക്സ് എന്നറിയപ്പെടുന്ന കയ്പേറിയ മഞ്ഞ ദ്രാവകം എന്നിവ ഉൾപ്പെടുന്നു.
കറ്റാർ വാഴയിൽ സുപ്രധാന വിറ്റാമിനുകൾ എ, സി, ഇ എന്നിവയും ശക്തമായ ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ഇതിൽ ഉൾപ്പെടുന്നു, ഇത് ഒരു പോഷക സമ്പന്നമായ സസ്യമാക്കി മാറ്റുന്നു.മുടി കൊഴിച്ചില്‍, പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും കറ്റാർവാഴ ഉത്തമമാണ്. ഇനി കറ്റാർ വാഴയെ വിശദമായി അറിയാം
കറ്റാർ വാഴ കുടലിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ചെയ്യും .ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിൻ്റെ ജെല്ലും ജ്യൂസും ദഹനത്തെ സഹായിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യും.കറ്റാർ വാഴ ജ്യൂസ് പതിവായി ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ സഹായിക്കും,കറ്റാര്‍വാഴയിലെ ആന്റി ഓക്സൈഡുകൾ വിഷവസ്തുക്കളെ പുറന്തള്ളുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും .രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാൻ കറ്റാർ വാഴയ്ക്ക് സാധിക്കും
കറ്റാർ വാഴ ജെൽ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് വായയുടെ ആരോഗ്യത്തിനും സഹായകമാണ് .മോണരോഗങ്ങൾക്കും മോണയിലെ നീര് വീക്കം കുറയ്ക്കാനും ദന്താരോഗ്യം മെച്ചപ്പെടുത്താനും കറ്റാർ വാഴ ഉത്തമമാണ് .വായിലെ അൾസറിനും കറ്റാർവാഴ ഗുണകരമാണ് പറയപ്പെടുന്നു .ആൻറിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷത്തെ ചികിത്സിക്കാൻ കറ്റാർ വാഴ ഉപയോഗിക്കാറുണ്ട് .
മുഖ സൗന്ദര്യത്തിനു ഏറെ ഫലപ്രദമാണ് കറ്റാർ വാഴ .എന്നും കിടക്കുന്നതിനു മുന്നേ അല്പം കറ്റാർ വാഴ വീരു പുരട്ടുന്നത് ഒന്ന് ശീലമാക്കി നോക്കിക്കോളൂ… കുറച്ച ദിവസത്തിനകം നിങ്ങളുടെ മുഖം തിളങ്ങുന്നത് കാണാം. കറ്റാർ വാഴ ജെൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ അത്യുത്തമമാണ് . ഇത് കട്ടി കുറഞ്ഞതും കൊഴുപ്പില്ലാത്തതുമാണ്, സൺ ബേൺ , ചെറിയ പൊള്ളൽ തുടങ്ങിയവയ്ക്ക് കറ്റാർവാഴ നീര് ഏറെ ഫലപ്രദമാണ്. കറ്റാർവാഴ അതിൻ്റെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു . ഇനി പ്രായം ഇനികളെ അലട്ടുന്നുണ്ടോ അവിടെയും ഹീറോ ആണ് നമ്മുടെ കറ്റാർവാഴ .
ഇത് കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും നേർത്ത വരകളുടെ രൂപം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രായാധിക്യത്തെ ചെറുക്കൻ കറ്റാർവാഴ വളരെ ഗുണം ചെയ്യുന്നു എന്ന സാരം . ഇത് ചുളിവുകൽ ഇല്ലാതാക്കാനും യുവത്വത്തിൻ്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.
കറ്റാർ വാഴ സപ്ലിമെൻ്റുകളും ചികിത്സകളും ഉപയോഗിച്ച് എക്സിമയും സോറിയാസിസും കൈകാര്യം ചെയ്യാൻ കഴിയും, ഇത് ചർമ്മത്തെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഇനി കറ്റാർ വാഴയും മുടിയും തമ്മിൽ എത്ര പൊരുത്തം ഉണ്ടെന്ന നോക്കാം
കറ്റാർ വാഴ വിവിധ മുടി പ്രശ്നങ്ങൾക്കുള്ള ഒരു അത്ഭുതകരമായ പ്രകൃതിദത്ത പരിഹാരമാണ്, ഇത് ചർമ്മസംരക്ഷണത്തിൽ എന്ന പോലെ കേശ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു.കറ്റാർ വാഴ ജെൽ രോമ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാൻ കറ്റാർ വാഴ ജ്യൂസ് കുടിക്കുകയും ചെയ്യാം എന്നാണ് പറയപ്പെടുന്നത്.
കറ്റാർ വാഴയുടെ ആൻ്റിഫംഗൽ ഗുണങ്ങൾ ഉള്കൊള്ളുന്നതിനാൽ താരന് എതിരെ ഫലപ്രദമായ മരുന്നാണ് ഇത് തലയോട്ടിയിലെ ജലാംശം നിലനിർത്തുകയും ചൊറിച്ചിൽ ഒഴിവാക്കുകയും ചെയ്യുന്നു. കറ്റാർ വാഴ ജെൽ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിച്ച് മുടിക്ക് കരുത്തും മിനുസവും നൽകുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.കറ്റാർ വാഴ പതിവായി ഉപയോഗിക്കുന്നതിലൂടെ ആരോഗ്യമുള്ളതും കട്ടിയുള്ളതുമായ മുടി ലഭിക്കും എന്നത് പതിവായി ഉപയോഗിക്കുന്നവർ ഉറപ്പ് നൽകുന്നു. അല്പം കറ്റാർവാഴ പൾപ് എടുത്ത് വെള്ളത്തിൽ ഇട്ടു വെച്ച ശേഷം മിക്സിയിൽ ഒന്ന് കറക്കി എണ്ണയിൽ കാച്ചിയോ അല്ലെങ്കിൽ നേരിട്ടോ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചോളു… നിങ്ങളുടെ മുടി സേഫ് ആയി കഴിഞ്ഞു .
സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണ് കറ്റാർവാഴ എന്നാണ് പറയുന്നത്
ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമപ്രതിവിധിയാണ്. അമിതമായരക്തസ്രാവം തടയാനും ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനുംകറ്റാര്‍ വാഴ നീര് ഉപയോഗിച്ചുവരുന്നു. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വീട് ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.
എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ ഉള്ള കറ്റാർ വാഴ ഒരു മെഡിക്കൽ ഷോപ് എന്ന് തന്നെ പറയേണ്ടി വരും . എന്നിരുന്നാലും കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലെ അസ്വസ്ഥത അനുഭവപ്പെട്ടാൽ പിന്നീട് അത് ഉപയോഗിക്കരുത്. രോഗം വലുതോ ചെറുതോ ആയിക്കോട്ടെ ആവശ്യമെങ്കിൽ ഡോക്റുടെ consult ചെയ്തു മാത്രം ചികിത്സ നടത്തേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു.