പത്തൊമ്ബതുകാരിയെ കാണാതായതായി മാതാപിതാക്കളുടെ പരാതി; ആദിരയെ അവസാനം കണ്ടത് കോളേജ് യൂണിഫോമില്‍
പത്തൊമ്ബതുകാരിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായത്. മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാർത്ഥിയാണ്.
മകളെ കാണാനില്ലെന്ന് മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കാണാതാകുമ്ബോള്‍ കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു.