രാജ്യത്ത് വീണ്ടും നോട്ട് നിരോധനം; 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. വിതരണം നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്കി. നിലവിലുള്ള നോട്ടുകള്‍ ഉപയോഗിക്കാന്‍ തടസമില്ല. കൈവശമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കാം. ഇപ്പോഴുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്നും ആര്‍ബിഐ അറിയിച്ചു.
2016ല്‍ നിലവിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷമാണ് 2000 രൂപ നോട്ടുകള്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ നോട്ടില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അനധികൃതമായി സംഭരിച്ചാല്‍ അറിയാന്‍ കഴിയുമെന്നും സംഘപരിവാര്‍ പ്രചാരണം നടത്തിയിരുന്നു.
ഒടുവില്‍ റിസര്‍വ് ബാങ്ക് ഇക്കാര്യം നിഷേധിച്ചിരുന്നു. നോട്ട് നിരോധനത്തിന്റെ ആദ്യ ഘട്ടത്തില്‍ സുലഭമായി ലഭിച്ചിരുന്ന രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്നീട് ലഭിക്കാതായതും ചര്‍ച്ചയായിരുന്നു.