മൂന്നുവയസുകാരിയെ ജീവനോടെ സെമിത്തേരിയിൽ കുഴിച്ചിട്ടു

ബിഹാറിൽ മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കോപാ മർഹ നദിക്കരകിലെ സെമിത്തേരിയിൽ ജീവനോടെ കുഴിച്ചിട്ടു. പതിവുപോലെ കുറച്ച് സ്ത്രീകൾ സെമിത്തേരി സന്ദർശിച്ചപ്പോൾ മണ്ണ് അനങ്ങുന്നതായി ശ്രദ്ധയിൽ പെട്ടു. തുടർന്ന് മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജീവനോടെ കുഴിച്ചുമൂടപെട്ട മൂന്നുവയസുകാരിയെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് കൊല്ലാൻ ശ്രമിച്ചത് കുഞ്ഞിന്റെ അമ്മയും അമ്മയുടെ അമ്മയും ചേർന്നാണ് എന്ന് സംശയിക്കുന്നതാി പൊലീസ് പറയുന്നു.
ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും ശേഷം വായിൽ മണ്ണ് നിറച്ചുവെന്നും പിന്നീട് ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്നും കുട്ടി പറഞ്ഞതായും പൊലീസ് പറയുന്നു. അച്ഛന്റെ പേര് രാജു എന്നും അമ്മയുടെ പേര് രേഖാ ദേവി എന്നാണെന്നും കുട്ടി പറഞ്ഞു എന്നാൽ കുട്ടിക്ക് ഗ്രാമം ഏതാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സ്ത്രീകൾ എത്തുന്നതിന് കുറച്ച് മുമ്പ് മാത്രമായിരിക്കണം കുട്ടിയെ അവിടെ കുഴിച്ചിട്ടിരിക്കുക. അതിനാൽ മാത്രമാണ് ജീവൻ രക്ഷിച്ചെടുക്കാൻ സാധിച്ചത് എന്നും പോലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന് എഎസ്ഐ രവീന്ദർ സിംഗ് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തുമ്പോൾ കുട്ടിയോട് ഗ്രാമവാസികൾ സംസാരിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമായിരുന്നുത് കൊണ്ട് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight: Bihar, Kid buried alive