കടുത്ത ഇന്ത്യാ വിരുദ്ധനായിരുന്ന ഉസ്മാൻ ഹാദിയെ വാഴ്ത്തിപ്പാടുന്ന മലയാള മാധ്യമം; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ലെന്ന് ബംഗ്ലാദേശ് ജമാ അത്തെ ഇസ്ളാമി
ഇന്ത്യയെ മുറിച്ചെടുക്കാനിറങ്ങിയ ബംഗ്ലാദേശിലെ വിപ്ലവനേതാവ് എന്നറിയപ്പെടുന്ന ഉസ്മാൻ ഹാദിയെ അജ്ഞാതൻ കൊലപ്പെടുത്തി. ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലെന്ന് ആരോപണം ഉയരുന്നുണ്ട്.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കൻ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാന് ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപങ്ങൾ അരങ്ങേറുകയാണ്.
പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഷെരീഫ് ഉസ്മാന് ഹാദി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖംമൂടിയ ആളുകളുടെ വെടിയേറ്റാണാണ് ഹാദി കൊല്ലപ്പെട്ടത്. കൊലയാളികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്.
കഴിഞ്ഞയാഴ്ചയാണ് ഉസ്മാന് ഹാദിയുടെ തലയില്‍ അജ്ഞാതരുടെ വെടിയേല്‍ക്കുന്നത്. തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ വെടിയുതിര്‍ത്തത്.
കുറ്റവാളിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത് . കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും പ്രക്ഷോഭക്കാര്‍ ആരോപിക്കുന്നു. പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിനിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
32 കാരനായ ഹാദി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ഇങ്ക്വിലാബ് മഞ്ചിന്റെ മുതിര്‍ന്ന നേതാവും ഷെയ്ഖ് ഹസീനയുടെ കടുത്ത വിമര്‍ശകനുമായിരുന്നു. ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ബംഗ്ലാദേശില്‍ ഉസ്മാന് ഹാദി വളരെ പ്രശസ്തനായിരുന്നു. അടുത്തിടെ വടക്കുകിഴക്കന്‍ ഇന്ത്യയെ ബംഗ്ലാദേശിന്റെ ഭാഗമായി കാണിക്കുന്ന ഒരു ചിത്രം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇയാള്‍ പങ്കിട്ടിരുന്നു. മുഹമ്മദ് യൂനുസിനെപ്പോലെ ഇയാളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കലാപകാരികള്‍ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന് സമീപം കല്ലെറിഞ്ഞ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷന് അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. ഇപ്പോളും ഇന്ത്യ വിരുദ്ധ പ്രസ്താവനകളുമായി എത്തുകയാണ് ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമി. രാജ്യത്ത് എല്ലാവർക്കും ആയുധ പരിശീലനം നൽകണമെന്നും ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ലെന്നും ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമി വനിത വിഭാഗം നേതാവ് സയ്യദ ഫാത്തിമ ഫർഹാന പറയുന്നു. ഒസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് നടത്തിയ പ്രതിഷേധത്തിലാണ് ഫാത്തിമ ഫർഹാനയുടെ പരാമർശം.
15 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് ആയുധ പരിശീലനം നൽകണമെന്നും ഇന്ത്യക്കെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നുമാണ് ഫാത്തിമ ഫർഹാനയുടെ ആഹ്വാനം. ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്തല്ലാതെ അടങ്ങില്ലെന്ന് ഒസ്മാൻ ഹാദിയുടെ സഹോദരിയും മാദ്ധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. എന്നാൽ ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ബംഗ്ലാദേശിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സംഭവം ഇന്ത്യക്കെതിരെ തിരിക്കാനാണ് ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമിയും ഇന്ത്യ വിരുദ്ധ സംഘടനകളും ശ്രമിക്കുന്നത്
കനത്ത സുരക്ഷയിലാണ് ഹാദിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. രാജ്യ തലസ്ഥാനമായ ധാക്കയിലേക്ക് വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ്, ഉപദേശക സമിതി അംഗങ്ങൾ, സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ എന്നിവർ പങ്കെടുത്തു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വ്യാപകമായി ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കടുത്ത ഇന്ത്യാ വിമർശകനായിരുന്നു ഹാദി.
എന്നാൽ മഹാനായ ഒരു വിപ്ലവകാരിയെ പോലെയാണ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം ഹാദിയെ ആഘോഷിക്കുന്നത്. ഇന്ത്യക്കെതിരെ വിഷം തുപ്പുന്ന പ്രസംഗങ്ങൾ നടത്തുന്ന ഉസ്മാൻ ഹാദി എന്ന ഭീകരൻ, മതത്തിന്റെ പേരിൽ മാത്രം ഇക്കൂട്ടർക്ക് വിശുദ്ധൻ ആയി മാറുകയാണ്.












