ധർമ്മസ്ഥലയിൽ കീറിയ ചുവന്ന ബ്ലൗസും, എടിഎം കാർഡും ലഭിച്ചു; വിവരങ്ങൾ മൂടിവെക്കാനും, അന്വേഷണം തടയാനും വലിയ കളികൾ

നൂറുകണക്കിന് സ്ത്രീകളെയും പെൺകുട്ടികളേയും ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സ്ഥലത്ത് നിന്ന് കീറിയ ചുവന്ന ബ്ലൗസും എടിഎം, പാന്‍ കാര്‍ഡുകളും കണ്ടെത്തിയതായി അഡ്വക്കേറ്റ് മഞ്ചുനാഥ് പറയുന്നു. 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനാണ് അദ്ദേഹം. പ്രത്യേക പോലിസ് സംഘം പരിശോധന നടത്തിയ ഒന്നാം സ്ഥലത്തുനിന്നാണ് ഇവ ലഭിച്ചത്. ജൂലൈ 29ന് ഏകദേശം രണ്ടര മീറ്റര്‍ കുഴിച്ചപ്പോഴാണ് ഈ വസ്തുക്കള്‍ ലഭിച്ചത്. ഒരു എടിഎം കാര്‍ഡ് പുരുഷന്റേതും മറ്റൊരെണ്ണം ലക്ഷ്മി എന്ന സ്ത്രീയുടേതുമാണ്. ഇവ ലഭിച്ചതോടെ പോലിസ് സംഘം പത്ത് മീറ്റര്‍ ആഴത്തില്‍ വരെ കുഴിച്ചു, എന്നാല്‍ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ധർമ്മസ്ഥല ക്ഷേത്രനഗരിയിൽ എസ്ഐടി കുഴിയെടുത്ത് പരിശോധിക്കുന്നതിനിടയിലാണ് അഭിഭാഷകൻ 2 പത്ര കുറിപ്പുകൾ പുറത്തിറക്കിയത്. എന്നാൽ , ഇതുവരെ അത്തരം ഒരു കണ്ടെത്തൽ ഉണ്ടായിട്ടില്ലെന്ന് എസ്ഐടി കേന്ദ്രങ്ങൾ അറിയിച്ചു. 2018ലെ പ്രളയത്തില്‍ ഈ പ്രദേശത്ത് നിന്നും മണ്ണ് ഒലിച്ചുപോയതായും പറയുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ഡിജിപി ഡോ. പ്രണബ് കുമാർ മൊഹന്തി ബുധനാഴ്ച വൈകിട്ട് ധർമ്മസ്ഥല നേത്രാവതി കുളിക്കടവിൽ ഖനനം നടത്തിയ സ്ഥലം സന്ദർശിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇദ്ദേഹം എസ്ഐടി തലവനായി തുടരുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഈ മാസം 19ന് രൂപവത്കരിച്ച എസ്ഐടിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ സർക്കാറിന് റിപ്പോർട്ട് ചെയ്ത്, സ്ഥാനം ഒഴിയുമെന്നതിന്റെ സൂചനയാണ് സന്ദർശനം എന്നാണ് റിപ്പോർട്ട്.
ധർമ്മസ്ഥാലയിലെ അന്വേഷണത്തിൽ ആരൊക്കെയോ ഇടപെടുന്നു എന്നതിന്റെ സൂചനകൾ കൂടിയാണിത്.
മുൻ ശുചീകരണ തൊഴിലാളി പറഞ്ഞത് ഒന്നുമുതൽ മൂന്ന് വരെയുള്ള സൈറ്റുകയിൽ 6 മൃതദേഹങ്ങൾ ഉണ്ടാകുമെന്നാണ്. നാല് അഞ്ച് സൈറ്റുകളിൽ ആറു വീതം മൃതദേഹങ്ങളും, 6, 7 ,8 സൈറ്റുകളിൽ എട്ടു വീതം മൃതദേഹങ്ങളും ഒമ്പതിൽ 7 മൃതദേഹങ്ങളും പത്തിൽ മൂന്നും, പതിനൊന്നിൽ ഒമ്പതും, പന്ത്രണ്ടിൽ അഞ്ചും മൃതദേഹങ്ങൾ ഉണ്ടകുമെന്നാണ്. 13 ആം സൈറ്റിൽ കൂടുതൽ മൃതദേഹങ്ങളുണ്ടാകും.
എന്നാൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുള്ളത് ഈ 13 സ്ഥലങ്ങളിലുമല്ലെന്നും അത് കൂടുതൽ അകലെയാണെന്നും നിബിഡ വനത്തിന്റെ ഉള്ളിലാണെന്നും ഇയാൾ പറയുന്നുണ്ട്. വനം വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന ഈ സ്ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉപയോഗം വനസംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് തൊഴിലാളികൾ തന്നെയാവും ഇവിടം കുഴിക്കുന്നത്
ഈ ധർമ്മസ്ഥല എന്നത് വേറിട്ടൊരു ലോകമാണ്. ഹെഗ്ഡെ കുടുംബം ആണ് ഇവിടം ഭരിക്കുന്നത്. അവിടുത്തെ കച്ചവടക്കാരും ഓട്ടോക്കറുമൊക്കെ അവരുടെ ആളുകളാണ്. ഇവരുടെ സ്റ്റിക്കർ ഇല്ലാത്ത വണ്ടികൾ അവിടെ ഓടില്ല. അധികാര കേന്ദ്രങ്ങളിൽ എല്ലാം ഇവർക്ക് ആളുണ്ട്. ചുരുക്കി പറഞ്ഞാൽ ധർമസ്ഥലയിലെ പോലീസും നിയമവും ഒക്കെ ഈ കുടുംബമാണ്. അവൈദത്തെ കിരീടം വേഗത രാജാവാണ് വീരേന്ദ്ര ഹെഗ്ഡെ.
ഇപ്പോളത്തെ ഈ വിവാദമായ വാർത്ത കർണ്ണാടകയിൽ പ്രധാന മാധ്യമങ്ങൾ ഒരു ചർച്ചാവിഷയം പോലും ആക്കുന്നില്ല. ഈ വാർത്ത ഇടുന്ന ചെറുകിട മാധ്യമങ്ങൾക്ക് നോട്ടീസ് കിട്ടുകയും ചെയ്യുന്നുണ്ട്. ഹെഗ്ഡെയുടെയോ ക്ഷേത്രത്തിന്റെയോ പേര് പരാമർശിക്കുന്ന ലിങ്കുകൾ എല്ലാം നീക്കം ചെയ്യപ്പെടുകയാണ്.
ഇപ്പോൾ ഈ തൊഴിലാളി പറയുന്നിടത്ത് കുഴിച്ചാൽ എന്തെങ്കിലും കിട്ടാനുള്ള സാധ്യതയും കുറവാണ്. ഈ സ്ഥലം മൊത്തം അടക്കി ഭരിക്കുന്ന ആ കുടുംബക്കാർക്ക് അവിടെ എന്തും ചെയ്യാം. ശുചീകരണ തൊഴിലാളി മൊഴി നൽകിയ ശേഷവും ഈ പറയുന്ന സ്ഥലങ്ങൾ ഒന്നും പോലീസ് ലോക്ക് ചെയ്തിരുന്നില്ല. അപ്പോൾ പിന്നെ അവിടെ നിന്നും എന്ത് തെളിവുകളും എടുത്ത് മാറ്റാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. തെളിയിക്കപ്പെടാത്ത ഒരു ആരോപണം മാത്രമായി ഇത് ഒതുങ്ങിപ്പോകും. ധർമ്മസ്ഥാലയിൽ, കാണാതായവർക്ക്, കൊല്ലപ്പെട്ടവർക്ക്, ബലാൽസംഗം ചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.