ധർമ്മസ്ഥലയിൽ കണ്ടെടുത്തത് 145 അസ്ഥികൾ, മരത്തിൽ കെട്ടിയിട്ട സാരിയുടെ ഭാഗങ്ങളും കിട്ടി; ഇന്ന് അവസാന സ്പോട്ട് ആയ 13 ൽ പരിശോധന നടക്കും

കൂട്ടക്കൊല ആരോപണം ഉയർന്ന ധർമ്മസ്ഥാലയിൽ ഇന്ന് സ്പോട് നമ്പർ പതിമൂന്നിലാണ് തിരച്ചിൽ നടക്കുന്നത്. ഈ കേസിൽ ഏറെ നിർണ്ണായകമായ ഒരു സ്പോട്ട് ആണിത്. ഒട്ടേറെ മൃതദേഹങ്ങൾ ഇവിടെ കുഴിച്ചിട്ടു എന്നാണ് സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ പറയുന്നത്. ഇവിടെ നിന്നും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ലെങ്കിൽ ഈ കേസും ഇവിടെ ആകാശനിക്കാൻ തന്നെയാണ് സാധ്യത.
അതോടെ ധർമ്മസ്ഥല ഉത്തരം കിട്ടാത്ത വലിയൊരു ചോദ്യമായി അവശേഷിക്കും.
ധർമസ്ഥല-സുബ്രഹ്മണ്യ റോഡരികിലെ കാട്ടിൽനിന്ന് തിങ്കളാഴ്ച കണ്ടെടുത്തത് ഒരു മനുഷ്യന്റെ പൂർണ അസ്ഥിയുൾപ്പെടെ 145 അസ്ഥികൾ അസ്ഥികളാണ്. തലയോട്ടി ഉൾപ്പെടെയുള്ള പൂർണ അസ്ഥി ഒരു പുരുഷന്റെതാണെന്നാണ് നിഗമനം. ഇതുകൂടാതെ നെല്ലിമരത്തിൽ കെട്ടിയിട്ട നിലയിൽ ഒരു സാരിയുടെ ഭാഗങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. കണ്ടെടുത്ത അസ്ഥികൾ എല്ലാം ചെളിയിൽ പുത്തഞ്ഞ നിലയിലായായിരുന്നു.
തിങ്കളാഴ്ച കണ്ടെടുത്ത അസ്ഥിഭാഗങ്ങൾക്ക് രണ്ടുവർഷത്തോളം മാത്രമാണ് പഴക്കമെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് ശുചീകരണത്തൊഴിലാളി പറഞ്ഞത് പോലെ അയാൾ കുഴിച്ചിട്ടതല്ലെന്ന സംശയമുണ്ട്. 2014-ലാണ് താൻ അവസാനമായി ഈ പ്രദേശത്ത് മൃതദേഹം മറവുചെയ്തതെന്നാണ് ഇയാൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഇയാൾ നേരത്തേ പറഞ്ഞതുപ്രകാരം അടയാളപ്പെടുത്തിയ സ്ഥലത്ത് നിന്നല്ല ഈ അസ്ഥികൾ കണ്ടെടുത്തതും.
ചൊവ്വാഴ്ച 11, 12 എന്നീ സ്ഥലങ്ങളിൽ മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. രാവിലെ പത്തൊന്നോന്നാര മണിക്ക് അന്വേഷണസംഘം കാട്ടിലെത്തി അന്വേഷണം തുടങ്ങി. ശക്തമായ മഴയിലും മണ്ണുനീക്കിയുള്ള പരിശോധന തുടർന്നു. വൈകീട്ട് അഞ്ച് മണിയോടെ രണ്ടുസ്ഥലവും പരിശോധിച്ച് സംഘം മടങ്ങി. ഇന്ന് സ്നാനഘട്ടിനരികിലുള്ള സ്ഥലം പരിശോധിക്കുന്നതോടെ ആദ്യഘട്ട പരിശോധന പൂർത്തിയാകും.
ഇപ്പോൾ കിട്ടിയ അസ്ഥികൂടത്തിന് രണ്ടു വര്ഷം മാത്രമേ പഴക്കമുള്ളൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സാക്ഷി പറഞ്ഞ കൂട്ടത്തിൽ ഇത് പെടുന്നില്ല. പക്ഷെ ഈ അസ്ഥികൂടത്തിന് പിന്നിലും ഒരു കൊലപാതകം അല്ലെങ്കിൽ മരണം ഒളിഞ്ഞിരിക്കുന്നുണ്ട്. സ്ത്രീകളും കോളേജ് സ്കൂൾ വിദ്യാർത്ഥിനികളും അടക്കം ഒരുപാട് പേരെ കാണാതായ സ്ഥലമാണ് ധർമ്മസ്ഥല. കുഴിക്കുമ്പോൾ കിട്ടുന്ന അസ്ഥികൂടങ്ങൾ അവിടെ എങ്ങനെ വന്നു എന്നതും അന്വേഷിക്കേണ്ടതാണ്.
ഈ പറയുന്ന മുൻ ശുചീകരണ തൊഴിലാളി ജോലി മതിയാക്കി പോയ ശേഷവും അവിടെ കൊലപാതകവും, ബലാൽസംഗവും ഒക്കെ നടന്നു കാണില്ലേ? ആരും അതിന് സാക്ഷികളായി വരാത്തത് കൊണ്ട് അതെല്ലാം പുറംലോകം അറിയാതെ പോകുന്നതല്ലേ എന്നാണ് സംശയം. കുറെയേറെ ആളുകൾ മിസ്സിംഗ് ആയി എന്ന് പറയുന്ന സ്ഥലത്ത്, കണ്ടെത്തുന്ന ഓരോ അസ്ഥി കഷണങ്ങളും തെളിവുകളാണ്.
മണ്ണിനടിയിൽ സ്വയം ഉണ്ടാകുന്നതല്ല മനുഷ്യൻറെ അസ്ഥികൾ. അതിനെകുറിച്ച് വിശദവും സമഗ്രവും ആയ അന്വേഷണമാണ് നടത്തേണ്ടത്. എന്നാൽ ഈ ധർമ്മസ്ഥാലയിലെ സർവ്വാധികാരിക്ക് സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സ്വാധീനം തന്നെയാണ് അന്വേഷണത്തിൽ ഏറ്റവും വലിയ തടസ്സം. ഇപ്പോൾ അവസാനത്തെ പോയിന്റിലും കുറച്ച് കുഴിച്ച് നോക്കിയ ശേഷം, കാര്യമായ ഒന്നും കിട്ടിയില്ലെങ്കിൽ അതോടെ ധർമ്മസ്ഥാലയിലെ കേസ് അവസാനിപ്പിക്കും. കാണാതെ പോയവർ എല്ലാക്കാലത്തും കാണാമറയത്ത് തന്നെ അവശേഷിക്കും.