കര്‍ണാടകത്തിലെ ആശ വര്‍ക്കേഴ്സ് സമരം വിജയിപ്പിച്ച് എഐയുടിയുസി

കര്‍ണാടകത്തില്‍ ആശ വര്‍ക്കേഴ്സ് സമരം നടത്തിയാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. അത് കേരളത്തിലും നടക്കുമെന്ന വിശ്വാസത്തിലാണ് തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കേഴ്സ്. ജനുവരിയിലാണ് കര്‍ണാടകത്തിലെ 42,000ത്തിലധികം വരുന്ന ആശ വര്‍ക്കേഴ്സ് സമരം നടത്തിയത്.
ഓണറോറിയം 15000 രൂപയാക്കണമെന്നും കുടിശികയായിട്ടുള്ള തുകകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ണാടകത്തിലെ പ്രക്ഷോഭം. പ്രക്ഷോഭം ദിവസങ്ങള്‍ നീണ്ടപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. 10,000 രൂപ ഓണറേറിയം നല്‍കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം അവസാനിച്ചത്. ഏപ്രില്‍ മുതല്‍ പുതുക്കിയ ഓണറേറിയം നല്‍കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐയുടിയുസി നേതൃത്വം നല്കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷനാണ് തിരുവനന്തപുരത്തെ പ്രക്ഷോഭം നയിക്കുന്നത്. എഐയുടിയുസി നേതാവായ വി കെ സദാനന്ദനാണ് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്. എസ് മിനിയാണ് വൈസ് പ്രസിഡന്റ്.