അമരീന്ദര്‍ സിങ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും
മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും. ചികിത്സയുടെ ഭാഗമായി ലണ്ടനിലുള്ള അദ്ധേഹം തിരിച്ചെത്തിയാലുടന്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്- ബിജെപി ലയനം ഉണ്ടായേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
നടുവിന് ശസ്തക്രിയ ചെയ്യാനാണ് അമരീന്ദര്‍ സിങ് ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചടായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അമരീന്ദറിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights – Amarinder Singh, May become BJP’s vice-presidential candidate