ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5ജി ലഭ്യമാക്കുമെന്ന് അംബാനി
മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. കമ്പനിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് നടന്ന പൊതു യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പദ്ധതിയുടെ ഭാഗമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാക്കുക. രാജ്യത്തൊട്ടാകെ 5ജി ലഭിക്കാന്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അംബാനി അറിയിച്ചു.
അതേസമയം, വിപണിയില്‍ കുറഞ്ഞ നിരക്കില്‍ 5ജി ഫോണുകള്‍ ലഭ്യമാക്കുന്നതിന് ഗൂഗുളുമായി ചേര്‍ന്ന് പദ്ധതി തയാറാക്കിയിട്ടുണ്ട്. 5ജി പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ള 50 കോടിയില്‍ നിന്ന് 150 കോടി കണക്റ്റഡ് ഇന്റര്‍നെറ്റ് ഉപകരണങ്ങളിലേക്ക് സേവനം എത്തിക്കാനാകുമെന്നും അംബാനി പറയുന്നു.
മെറ്റ, ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, എറിക്സണ്, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്പനികളുമായി 5ജിക്കുവേണ്ടി റിലയന്‍സ് പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.
Content Highlights – Ambani says 5G will be made available in metro cities in India by Diwali