മഹാരാഷ്ട്രയോടുള്ള സേവനസന്നദ്ധത വ്യക്തമാക്കുന്ന തീരുമാനം: ഫഡ്നവിസിനെ അഭിനന്ദിച്ച് അമിത് ഷാ
മഹാരാഷ്ട്രയില്‍ പുതിയതായി രൂപീകരിച്ച സർക്കാരിൽ ചേരാനുള്ള ദേവേന്ദ്ര ഫഡ്നവിസിൻ്റെ തീരുമാനം മഹാരാഷ്ട്രയോടുള്ള സേവന സന്നദ്ധതയും വിധേയത്വവും വ്യക്തമാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ അഭിനന്ദിച്ചു. മികച്ച തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു.
ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ഫഡ്നാവിസ് സര്‍ക്കാരിന്റെ ഭാഗമാകുമെന്ന് ജെ പി നദ്ദ അറിയിക്കുകയായിരുന്നു.
നിരവധി നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലായിരുന്നു മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ശിവസേന വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വൈകിട്ട് 7.30-ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.