അമിത് ഷാ – ഗാംഗുലി കൂടികാഴ്ച്ച ഇന്ന്

പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം തുടരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കാണും. സൗരവ് ഗാംഗുലിയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് ശുഭേന്ദ്രു അധികാരി മുന്‍ രാജ്യസഭാംഗം സ്വപന് ദാസ് ഗുപ്ത എന്നിവരും അമിത്ഷാക്കൊപ്പമുണ്ടാവും.
കേവല സന്ദര്‍ശനം എന്നതിനപ്പുറം വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ദേശീയ തലത്തില്‍ ഈ കൂടിക്കാഴ്ചക്കുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി നേരിടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കാന്‍ മുന്നില്‍ നിന്ന് നയിക്കാന്‍ പര്യാപ്തമായ വ്യക്തി എന്ന നിലയിലാണ് ബിജെപി സൗരവ് ഗാംഗുലിയെ കാണുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഗാംഗുലിയെ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു. ഈ നീക്കം അതിന്റെ തുടര്‍ച്ചായായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlight: BJP leader Amit Shah will visit Sourav Ganguly amid his Bengal visit today.