മരുമകളെ ബലാത്സംഗം ചെയ്ത കേസ്; പ്രതി മകനെ വെട്ടിക്കൊന്നു
മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ വയോധികന് മകനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. മരുമകളായ മഹാലക്ഷ്മിയെ ഭര്‍ത്താവിന്റെ അച്ഛന് തമിഴളഗന്‍ (60) ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസില്‍ വിചാരണയ്ക്കെത്തിയ തമിഴളഗന്‍ മകനായ കാശിരാജിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കോടതി വളപ്പില്‍ വെച്ച് ഭാര്യയെ പീഡനത്തിനരയാക്കിയ അച്ഛനെ ആക്രമിക്കാന്‍ കൃഷ്ണരാജ് ശ്രമംനടത്തി. തുടര്‍ന്ന് കാശിരാജിന്റെ കൈവശമുണ്ടായിരുന്ന അരിവാള്‍ പിടിച്ചെടുത്ത് തമിഴഗന് മകനെ വെട്ടിക്കൊല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനും ബന്ധുവിനും പരിക്കേറ്റു. നേരത്തെയും പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന് കടല്‍രാജ, അനന്തരവന് കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Content Highlights – Case of rape of daughter-in-law, Defendent Killed son