ഷിരൂരിൽ തമ്പടിച്ച് കിടന്ന മാധ്യമങ്ങൾ ധർമ്മസ്ഥലയിലേക്ക് പോകുന്നില്ലേ?? രാജ്യം കണ്ട ഏറ്റവും വലിയ ബലാൽസംഗ കൊലപാതകങ്ങളുടെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

കർണ്ണാടകയിലെ ധർമ്മസ്ഥലയിൽ നടന്നത് വെറും കൊലപാതകങ്ങൾ അല്ലായിരുന്നു. അതെല്ലാം ബലാൽസംഗ കൊലകൾ തന്നെയായിരുന്നു. എന്നാൽ ഈ കുറ്റകൃത്യത്തിൻറെ ഒരു ഭാഗമായിരുന്ന ഒരാൾ ഇത് തുറന്ന് പറഞ്ഞിട്ടും അത് സമൂഹത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കുന്നില്ല. പലരും , മാധ്യമങ്ങൾ അടക്കം ഇതിന് നേരെ കണ്ണടക്കുകയാണ്. അക്കൂട്ടത്തിൽ ന്യൂസ് 18 മാത്രമാണ് വേറിട്ട നിൽക്കുന്നത്.
ഏതാണ്ട് 400 സ്ത്രീകളെ, സ്കൂൾ, കോളേജ് വിധ്യര്തിനികളും അതിൽ പെടുന്നുണ്ട്, ബലാൽ സംഗം ചെയ്ത് കൊന്ന വാർത്ത മൂടിവെക്കാനാണ് പലരും ശ്രമിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ധർമ്മസ്ഥലയിലെ അധികാരി വീരേന്ദ്ര ഹെഗ്ഡെ.
ധർമ്മസ്ഥലയുടെ വെറും അധികാരി മാത്രമല്ല വീരേന്ദ്ര ഹെഗ്ഡേ. 2014 ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു പിറകേ പദ്മ വിഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തി കൂടിയാണ് .
2022 ൽ കേന്ദ്ര മന്ത്രിസഭ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത ആളാണ് വീരേന്ദ്ര ഹെഗ്ഡെ. പിന്നെ എങ്ങനെയാണ് ഭൂരിപക്ഷം മാധ്യമങ്ങളും മൗനം പാലിക്കാതെ ഇരിക്കുന്നത്??
കുഴിച്ചിട്ട ആളുടെ വെളിപ്പെടുത്തൽ ഉണ്ടായിട്ടും , ഒരു ശരീരം മാത്രം പുറത്തെടുത്ത് വിശ്രമിക്കുകയാണ് കർണ്ണാടക പോലീസ്. വലിയ ഒരു ജനകീയ മുന്നേറ്റം അവിടെ ഉണ്ടാകുമെന്നാണ് ഇപ്പോളത്തെ സൂചനകൾ. മാത്രവുമല്ല, ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങൾ അവിടേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. തീർച്ചയായും അവർ കൊടുക്കുന്ന വാർത്തകൾ നമ്മുടെ രാജ്യത്തിൻറെ അന്തസ്സിനെ തന്നെ ബാധിക്കുന്ന വിധത്തിൽ ആയിരിക്കും.
ധര്‍മ്മസ്ഥലയിലെ ഇത്തരം കൊടും ക്രൂരതക്ക് പാത്രമായ മലയാളി ബന്ധമുള്ള ഒരു വീട്ടുകാരും അവിടുണ്ട്. ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ വേണ്ടി, എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലാണ് ഈ സംഭവം ഉണ്ടായത്.
പത്മലതയുടെ പിതാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അവിടുത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് ധര്‍മ്മസ്ഥലയില്‍ മത്സരിക്കുക എന്നതില്‍ വലിയ എതിര്‍പ്പുകൾ ഉണ്ടായിരുന്നു. നിമനിര്‍ദേശ പത്രിക പിന്‍വലിക്കാൻ ഭീഷണിയും ഉണ്ടായി. അതിന്റെ ബാക്കിയായിട്ടാണ് . പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
മകളെ കാണാതായതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ പത്മലതയുടെ പിതാവിനെ ഒരു രീതിയിലും പോലീസുകാർ സഹായിച്ചില്ല. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇടപെട്ട് കേസെടുപ്പിച്ചു. അപ്പോളും നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നും അതിന് വഴങ്ങിയാല്‍ മകളെ വിട്ട് നല്‍കാമെന്നും ചിലര്‍ പത്മലതയുടെ പിതാവിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ പത്മലതയെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായതുമില്ല.
ഏകദേശം രണ്ടു മാസങ്ങൾ ആയപ്പോൾ പത്മലയുടെ ശരീരഭാഗം നേത്രാവതി നദിയിലൂടെ ഒഴുകിയെത്തി. അസ്ഥികൂടം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പത്മലതയുടെ സഹോദരി പറയുന്നത്. കൈയും കാലും കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങളും കൈയിലുണ്ടായിരുന്ന ഒരു വാച്ചും കണ്ടാണ് അത് പത്മലതയാണെന്ന് തിരിച്ചറിഞ്ഞത്. ആ മരണത്തില്‍ പിന്നീട് കാര്യമായ ഒരു അന്വേഷണവും നടന്നില്ല. ഇപ്പോൾ ഈ സംഭവം വീണ്ടും ഉയർന്ന് വരുമ്പോൾ തങ്ങൾക്ക് നീതി ലഭിക്കും എന്നാണ് ആ കുടുംബം പ്രതീക്ഷിക്കുന്നത്.
ഇത് ജനങ്ങൾ ഏറ്റെടുക്കേണ്ട വിഷയമാണ്, മാധ്യമങ്ങൾ കവറേജ് നൽകേണ്ട വിഷയമാണ്. ഒരു അമ്പലത്തിന്റെ കമ്മിറ്റി കയ്യൂക്കിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ നടത്തിയ ബലാൽസംഗങ്ങളുടെയും, കൊലപാതകങ്ങളുടെയും കഥകൾ ലോകം അറിയണം. അഥവാ ഇനി അങ്ങനെയില്ലെങ്കിൽ അതും തെളിയിക്കപ്പെടണം. കാണാതായ നൂറു കണക്കിന് സ്ത്രീകളും പെൺകുട്ടികളും എവിടെ എന്നതിനും ഉത്തരം കണ്ടെത്തണം.