നൂറാം വാര്‍ഷികം; ആര്‍എസ്എസിന് കേന്ദ്ര സര്‍ക്കാരിന്റെ ആദരം

നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ആര്‍എസ്എസിന് കേന്ദ്ര സര്‍ക്കാരിന്റെ ആദരം. ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കും. 2025 ഒക്ടോബര്‍ 1 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണയവും സ്റ്റാംപും പ്രകാശനം ചെയ്യും. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ചടങ്ങില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 ഒക്ടോബര്‍ 2 ന് വരുന്ന വിജയദശമി ദിനത്തിലാണ് ആര്‍എസ്എസ് 100-ാം വര്‍ഷം പൂര്‍ത്തിയാക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാംപും പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഒരു വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാംപുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നതാണ് പതിവ്. ഈ വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാംപുകളില്‍ ആര്‍എസ്എസ് ശതാബ്ദി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.