ഛത്തീസ്ഗഡ് മദ്യ കുംഭകോണം: സൗമ്യ ചൗരാസിയ അറസ്റ്റിൽ
ഛത്തീസ്ഗഡ് മദ്യ കുംഭകോണക്കേസിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സൗമ്യ ചൗരാസിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഐഎഎസ് ഓഫീസറായ സൗമ്യ നിലവിൽ സസ്പെൻഷനിലാണ്.
കൽക്കരി ലെവി കുഭകോണത്തിൽ 2022 ൽ സൗമ്യ ചൗരാസിയ അറസ്റ്റിലായിരുന്നു. ഈ വർഷം ആദ്യം ജാമ്യം ലഭിച്ചു. മദ്യ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മ, ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.













