കോമൺവെൽത്ത് ഗെയിംസ്: ബോക്സിങിൽ മെഡൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ
കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങിൽ മെഡൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ. വനിതാ വിഭാഗത്തിൽ നിഖാത് സരീനാണ് പത്താം ദിവസം മൂന്നാമത്തെ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 17 ആയി. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
50 കിലോയിൽ നോർത്തേൺ അയർലൻഡിന്റെ വെറ്ററൻ താരം കാർലി മക്ക്നൗളിനെയാണ് നിഖാത് മലർത്തിയടിച്ചത്. നേരത്തെ, നീതു ഗംഗസ്, അമിത് പങ്കൽ എന്നിവരും ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 45 കിലോ വിഭാഗത്തിലാണ് നീതുവിന്റെ മെഡൽനേട്ടം. പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ അമിത് പങ്കലും സ്വർണം നേടി.
നേരത്തെ, ട്രിപ്പിൾ ജംപിൽ സ്വർണ, വെള്ളി മെഡൽ നേട്ടത്തിലൂടെ മലയാളികൾ അഭിമാനമായിരുന്നു. എൽദോസ് പോൾ സ്വർണം നേടി ചരിത്രം കുറിച്ചപ്പോൾ അബ്ദുല്ല അബൂബക്കർ വെള്ളി നേടി. ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. കോമൺവെൽത്ത് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോൾ. സ്വർണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ മീറ്റർ ദൂരമാണ് ചാടിയത്.
Content Highlights: Common Wealth Games boxing India achieve Gold Medal