ആസാദ് കശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
ആസാദ് കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ എം എല്‍ എ കെ ടി ജലീലിനെതിരെ എ ഫ് ഐ ആര് രജിസിറ്റര്‍ ചെയ്യാന്‍ ഉത്തരവിറക്കി ഡല്‍ഹി റോസ് അവന്യു കോടതി. ഡല്‍ഹി പൊലീസിനോടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജലീലിന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രാഹ നിയപ്രകാരം കേസെടുക്കണം എന്നാണ് മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ ജലീലിനെതിരെ പുതിയ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും കശ്മീര്‍ താഴ്വരെയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ഇന്ത്യന്‍ അധീന കശ്മീര്‍ എന്നും വ്ശേഷിപ്പിച്ച് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംഭവം ദേശീയതലത്തിലടക്കം ചര്‍ച്ചയ്ക്ക് വഴിവച്ചതോടെ പോസ്റ്റ് പിന്‍വലിച്ച് ജലീല്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Content Highlights – Court orders of FIR against MLA KT Jalil in Azad Kashmir controversy