ഹരിയാന സന്ദര്‍ശനത്തിനിടെ സിപിഐ നേതാക്കളെ തടഞ്ഞു
Posted On August 6, 2023
0
274 Views

സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഹരിയാനയില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐ നേതാക്കളെ തടഞ്ഞ് പൊലീസ്. റോജ് ക മേവ് എന്ന സ്ഥലത്താണ് സിപിഐ നേതാക്കളെ തടഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞയാണെന്നും പോകാന്‍ പറ്റില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് സിപിഐ നേതാക്കള്‍ ഹരിയാന സന്ദര്‍ശിക്കാനെത്തിയത്. രണ്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം റോജ് ക മേവിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞയാണെന്നും കടത്തിവിടില്ലെന്നുമാണ് പൊലീസ് അവർക്ക് നല്കിയ വിശദീകരണം.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025