അഗ്നിപഥ്; തെറ്റിദ്ധാരണകള്‍ക്കു പിന്നില്‍ രാഷ്ട്രീയ കാരങ്ങള്‍; പ്രതികരണവുമായി രാജ്നാഥ് സിങ്
രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സൈനിക റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് പദ്ധതി. മുന്‍സൈനികര്‍ ഉള്‍പ്പെടെയുള്ളവരുമായി രണ്ടു വര്‍ഷത്തെ കൂടിയാലോചന നടത്തിയ ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
അഗ്നിപഥ് പുതിയ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവാം. ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും രാഷ്ട്രീയം രാജ്യത്തിന് വേണ്ടിയാകണം. അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവര്‍ക്കുള്ള പരിശീലനത്തിന്റെ ഗുണനിലവാരത്തില്‍ ഒരുവിധത്തിലുള്ള വീഴ്ച്ചയും ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവര്‍ക്ക് നാലുവര്‍ഷം കഴിഞ്ഞാല്‍ മറ്റു സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന ലഭിക്കും. സംസ്ഥാന സര്‍ക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഇവര്‍ക്കു മുന്‍ഗണന നല്‍കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സൈന്യത്തില്‍ സേവനകാലാവധി കഴിയുമ്പോള്‍ 11.71 ലക്ഷം രൂപയാണ് അഗ്നിവീരര്‍ക്കു ആനുകൂല്യമായി നല്‍കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് രാജ്നാഥ് സിങ് അറിയിച്ചു.
Content Highlights – Agneepath project, Defense Minister Rajnath Singh, s blamed political motives for the nationwide protests