ഡൽഹിയിൽ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡൽഹിയിൽ വീണ്ടും സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്കൂളുകള്‍ക്കാണ് മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്.
ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നേരെ ഇന്നലെയും ഭീഷണി സന്ദേശം വന്നിരുന്നു. ദ്വാരകയിലെ തോമസ് സ്കൂള്‍, ഡൽഹി യൂണിവേഴ്സിറ്റി സെന്റ് സ്റ്റീഫന്‍സ് കോളേജിനുമാണ് ഇന്നലെ ബോംബ് ഭീഷണി ഉണ്ടായത്.
കോളേജ് ലൈബ്രറിയിലും പരിസരത്തുമായി ആറു ബോംബുകൾ വെച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് രണ്ടിന് അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തെ തുടർന്ന് സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
ബോംബ് ഭീഷണി ലഭിച്ചത് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ പരാജയമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ക്രമസമാധാനം തകർന്നെന്നും വിദ്യാർഥികൾ ഭീഷണിയിൽ കഴിയേണ്ട സ്ഥിതിയാണെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.