പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ; വിമാനത്താവളത്തിൽ ഒരുക്കിയത് വലിയ സ്വീകരണം

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. ഉച്ചകോടിയുടെ ഭാഗമായി മൂന്ന് ദിവസത്തെ വിദേശ സന്ദർശനമാണ് നരേന്ദ്ര മോദി നടത്തുന്നത്. ഇതിൽ രണ്ടുദിവസവും അദ്ദേഹം ജർമ്മനിയിലായിരിക്കും.
പരിസ്ഥിതി, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ഊർജം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഇതിന് ശേഷം അർജന്റീനയുടെ പ്രസിഡന്റിനെ കണ്ട ശേഷം അദ്ദേഹം ചർച്ച നടത്തും. യൂറോപ്പിലുള്ള ഇന്ത്യക്കാരെയും മോദി അഭിസംബോധന ചെയ്യും
ഉച്ചകോടിക്ക് ശേഷം പുതിയ യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 28 ന് യുഎഇയിലെത്തും.