താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല; ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യ
താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം തൃണമൂൽ കോൺഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് നൽകിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. കൂടാതെ താജ്മഹലിനകത്ത് വിഗ്രഹങ്ങൾ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും മറുപടിയിൽ പറയുന്നു.
ഹിന്ദുത്വ സംഘടനകളാണ് താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ രണ്ട് മാസം മുമ്പ് അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ അടച്ചിട്ട മുറികൾ തുറന്നിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന് അവകാശപ്പെട്ട് . ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷ വിമർശനങ്ങളോടെയാണ് അന്ന് കോടതി ആ ഹർജി തള്ളിയത്.
Content Highlight : Two months ago, the closed rooms of the Taj Mahal were opened for repairs. Nothing could be found inside the room during the inspection that day.