ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിന് പകരം കുത്തിവെച്ചത് മുസംബി ജ്യൂസ്; രോഗി മരിച്ചു, ആശുപത്രി പൂട്ടാന്‍ നിര്‍ദേശം
ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് പ്ലേറ്റ്ലെറ്റിന് പകരം കുത്തിവെച്ചത് മുസംബി ജ്യൂസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. രോഗി മരിച്ചതിനെത്തുടര്‍ന്ന് സംഭവം വിവാദമാകുകയും ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തു. 32-കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്. പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷം രോഗിക്ക് ഡ്രിപ്പ് നല്‍കുകയായിരുന്നു. രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് കണ്ടെത്തിയത്.
പ്ലേറ്റ്ലെറ്റ് ബന്ധുക്കള്‍ പുറത്തു നി്ന്ന വാങ്ങിക്കൊണ്ടു വന്നതാണെന്നായിരുന്നു ഗ്ലോബല്‍ ആശുപത്രി അവകാശപ്പെട്ടത്. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്ലേറ്റ്ലെറ്റിന്റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നതെന്നും അവര്‍ പറയുന്നു.
Content Highlights – Dengue patient injected with musambi juice instead of platelets