അടിക്ക് തിരിച്ചടി! തമിഴ്നാട്ടിൽ ബിജെപിക്ക് മുട്ടൻപണി കൊടുത്തു സ്റ്റാലിൻ..
അതെ തമിഴ്നാട് രാഷ്ട്രീയത്തിൽ പോര് മുറുകുകയാണ് . ഇപ്പോഴിതാ ഡിഎംകെയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി. കുറഞ്ഞത് ഒരു മാസത്തിനുള്ളിൽ അര ഡസനോളം മന്ത്രിമാരെ ജയിലിലാക്കുമെന്നാണ് മുതിർന്ന ബിജെപി നേതാവായ എച് രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. നാവടക്കുന്നതാണ് ഉദയനിധി സ്റ്റാലിന് നല്ലതെന്നാണ് എച് രാജ പറഞ്ഞത്. ഡിഎംകെ നേതാക്കളെ തുടരെ തുടരെ വേട്ടയാടുന്ന ഇഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഡിഎംകെ ൽ ഉടലെടുത്തിരിക്കുന്നത്. സെന്തിൽ ബാലാജി ജയിലിൽ, പൊന്മുടിയെ രണ്ടു റൗണ്ട് ചോദ്യം ചെയ്തു കഴ്ഞ്ഞു , അനിത ആർ കൃഷ്ണനെതിരെ തെളിവുണ്ടെന്ന് കോടതിയിൽ വാദം ഇഡിയെ മുൻനിർത്തിയുള്ള കളികൾ മൂന്ന് ഡി എം കെ മന്ത്രിമാരിൽ അവസാനിക്കില്ലെന്ന മുന്നറിയിപ്പാണ് ബിജെപി നൽകുന്നത്. ധൈര്യമുണ്ടെങ്കിൽ തന്റെ വീട് റൈഡ് ചെയ്തോ ആൻ വെല്ലുവിളിക്കുന്ന ഉദയനിധി സ്റ്റാലിൻ വാ അടക്കുന്നതാണ് നല്ലത് എന്ന വെല്ലുവിളിയാണ് എച് രാജ പറഞ്ഞത്.
ഇതിനു മറുപടിയെന്നോ അടിക്ക് തിരിച്ചടിയെന്നോ വേണമെങ്കിൽ പറയാം കാരണം മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെയും ഡി എം കെ നേതാവും തൂത്തുക്കുടി നേതാവുമായ കനിമൊഴിയെയും അപമാനിച്ചതിന് ബിജെപി ജില്ലാ പ്രസിഡന്റ് അറസ്റിലായിരിക്കുകയാണ്. ബിജെപി വില്ലുപുരം സൗത്ത് പ്രസിഡന്റ് കാലിവര്ധനെയാണ് അറസ്റ് ചെയ്തത്. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ ഭരണ കക്ഷിയായ ഡിഎംകെ ക്കെതിരെ നടത്തിയ പ്രകടനത്തിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ അപകീർത്തി പരാമർശം. ഡിഎംകെ ഐ ടി വിങ് സെക്രട്ടറി ചിത്ര നൽകിയ പരാതിയിലാണ് കേസ്. പൊതുസ്ഥലത്തു ഡിഎംകെ നേതാക്കൾക്കെതിരെ ബിജെപി നേതാവ് മോശം പരാമർശം നടത്തിയെന്നാണ് പരാതി.കാലിവർധന്റെ പരാമർശത്തിനു പിന്നാലെ സ്റ്റാലിൻ സർക്കാരിനെതിരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം ഉയർത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാവിലെ മണമ്പൂട്ടിയിലെ വീട്ടിൽ നിന്ന് കാലിവരദനെ അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക സെക്ഷൻ 153, മാനപൂർവ്വം അപമാനിക്കൽ സെക്ഷൻ 505 എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നിയമനകോഴക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം നടത്തുകയാണ് ഇഡി. ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത നടപടിയും അറസ്റ്റ് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും അതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ മേഘല സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ സുപ്രീം കോടതി ഡിവിഷന് ബെഞ്ച് വെള്ളിയാഴ്ച വാദം കേട്ടിരുന്നു. കേസിന്മേല് ജൂലൈ 26-ന് അടുത്ത വാദം കേള്‍ക്കും. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, ക്രമക്കേട് നടത്തിയ രേഖകള്‍, വരുമാനം സംബന്ധിച്ച വിവിരങ്ങള്‍, വിദേശ കമ്പനികളിലേക്കും ബാങ്കുകളിലേക്കും നടന്ന പണമിടപാടുകള്‍ എന്നിവ ഇഡി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി മന്ത്രിയായിരിക്കെ 2006ൽ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി സർക്കാർ ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസ് ജയലളിതയുടെ കാലത്താണ് കെ പൊന്മുടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും പരിശോധന നടത്തുകയായിരുന്നു.
എന്തൊക്കെയായാലും തമിഴ്നാട്ടിൽ ഡിഎംകെയും ബിജെപി ഉം തമ്മിലുള്ള പോര് മുറുകുകയാണ്. ഇനിയും ഇ ഡി കുരുക്കിൽ ആരൊക്കെ പെടുമെന്ന് കണ്ടറിയാം..