ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുത്; മുന്നറിയിപ്പ് നല്കി കേന്ദ്രം
ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഈ പരാമര്‍ശം. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി വാങ്ങുന്നത് കുറ്റകരമാണ്. ഹോട്ടലുകളില്‍ ആധാര്‍ കാര്‍ഡോ കോപ്പിയോ ചോദിച്ചാല്‍ അവര്‍ക്ക് യുഐഡിഎഐ ലൈസന്‍സുണ്ടെന്ന് ഉറപ്പു വരുത്തണം.
ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ അവസാനത്തെ നാലക്കം മാത്രം കാണുന്ന വിധത്തില്‍ മാസ്ക് ചെയ്ത കോപ്പി ഉപയോഗിക്കണമെന്നും കുറിപ്പില്‍ പറയുന്നു. മാസ്ക് ചെയ്ത ആധാര്‍ യുഐഎഡിഎഐയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പബ്ലിക് കംപ്യൂട്ടറുകളില്‍ നിന്നും ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
യുഐഎഡിഎഐ ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ചോദിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ആധാര്‍ ആക്ട് 2016 പ്രകാരം കുറ്റകരമാണെന്നും ഐടി മന്ത്രാലയം പറയുന്നു.
Content Highlights: AADHAR, UIADAI, IT Ministry