തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത; ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ചു. മുന്നറിയിപ്പ് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാലാണ് പിന്‍വലിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പു പോലും കൈമാറരുതെന്നായിരുന്നു മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നത്.
സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി വാങ്ങുന്നത് കുറ്റകരമാണെന്നും ഹോട്ടലുകളില്‍ ആധാര്‍ കാര്‍ഡോ കോപ്പിയോ ചോദിച്ചാല്‍ അവര്‍ക്ക് യുഐഡിഎഐ ലൈസന്‍സുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ അവസാനത്തെ നാലക്കം മാത്രം കാണുന്ന വിധത്തില്‍ മാസ്ക് ചെയ്ത കോപ്പി ഉപയോഗിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം.
മാസ്ക് ചെയ്ത ആധാര്‍ യുഐഎഡിഎഐയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പബ്ലിക് കംപ്യൂട്ടറുകളില്‍ നിന്നും ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. യുഐഎഡിഎഐ ലൈസന്‍സില്ലാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ചോദിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ആധാര്‍ ആക്ട് 2016 പ്രകാരം കുറ്റകരമാണെന്നും ഐടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Content Highlights: AADHAR, UIADAI, IT Ministry