പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി
കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. പശ്ചിമഘട്ട സംരക്ഷത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കര്ഷകശബ്ധം’ എന്ന സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
സംഘടന നല്കിയ പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തള്ളിയത്. പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഹര്‍ജി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പശ്ചിമഘട്ട സംരക്ഷത്തിനുള്ള കരട് വിജ്ഞാപനത്തിനെതിരെ 2020ലാണ് കര്ഷകശബ്ധം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ കരട്വിജ്ഞാപന പ്രകാരം കേരളത്തിലെ 123 ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വിജ്ഞാപനം നടപ്പാക്കിയാല്‍ പ്രദേശത്തെ കര്‍ഷകരുടെ ജീവിതത്തെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlights – Draft Notification of Union Ministry of Forests and Environment